ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും-സി.കെ. പത്​മനാഭൻ

കാസർകോട്​: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന്​ ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ പത്​മനാഭൻ. പ്രസ്​ക്ലബിൽ മീറ്റ്​ ദി​ പ്രസ്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫി​ൻെറ അടിത്തറ ഇൗ തെരഞ്ഞെടുപ്പോടെ ഇളകും. അവരുടെ ഒരു എം.എൽ.എ ജയിലിലാണ്.​ അഴിമതി നടത്തുന്ന ഇരുമുന്നണികളിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്​ടപ്പെട്ടു. പെരിയ ഇരട്ടക്കൊലക്കേസ്​ അട്ടിമറിക്കാനാണ്​ മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിച്ചത്​. അതിനുള്ള തിരിച്ചടിയാണ്​ സുപ്രീംകോടതിയിൽ നിന്ന്​ ലഭിച്ചത്​–അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല സെക്രട്ടറി കെ. സതീശൻ, ഗണേഷ്​ പാറക്കട്ട എന്നിവർ ഒപ്പുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.