പോളിങ് ഉദ്യോഗസ്​ഥര്‍ക്കുള്ള പരിശീലനം തുടങ്ങി

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്​ഥര്‍ക്കുള്ള പരിശീലനം ജില്ലയില്‍ ആരംഭിച്ചു. പരപ്പ, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്​ഥര്‍ക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്​ഥര്‍ക്ക് പരപ്പ ജി.എച്ച്.എസ്.എസിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്​ഥര്‍ക്ക് ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്.എസിലും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കുമ്പള ജി.എച്ച്.എസ്.എസിലുമാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ബുധനാഴ്ച സമാപിക്കും. രാവിലെയും ഉച്ചക്കുമുള്ള രണ്ട് സെഷനുകളിലായിട്ടാണ് പരിശീലനം. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്​ഥര്‍ക്ക് കാസര്‍കോട് ഗവ. കോളജിലും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കൻഡറി സ്‌കൂളിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലുമാണ് പരിശീലനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.