ഫോർവേഡ് ബ്ലോക്കിന്​ സീറ്റ്​ നൽകിയില്ല

കാസർകോട്​: യു.ഡി.എഫ്​ ഘടകകക്ഷിയായ ഫോർവേഡ്​ ബ്ലോക്കിന്​ ജില്ലയിൽ സീറ്റ്​ നൽകിയില്ല. യു.ഡി.എഫ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടതി​ൻെറ അടിസ്ഥാനത്തിൽ ഫോർവേർഡ് ബ്ലോക്ക് ജില്ലയിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. ജില്ല പഞ്ചായത്ത് ചെങ്കള ഡിവിഷനിലും കാസർകോട് ബ്ലോക്ക്‌ പഞ്ചായത്തിലെ ഇടനീർ ഡിവിഷനിലും ചില വാർഡുകളിലും നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ല പഞ്ചായത്തിലെ ചെങ്കള ഡിവിഷനിൽ നിന്ന് ഇഖ്ബാൽ കല്ലുവളപ്പിലും കാസർകോട്​ ബ്ലോക്ക്‌ പഞ്ചായത്ത് ഇടനീർ ഡിവിഷനിൽ നിന്ന് സയീദ് കിസ്മത്തും നാമനിർദേശ പത്രിക സമർപ്പിച്ചു. മുന്നണി സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചില നേതാക്കളുടെ തീരുമാനങ്ങൾ യു.ഡി.എഫിനു കടുത്ത തിരിച്ചടിയാകുമെന്ന് ഫോർവേഡ് ബ്ലോക്ക്‌ യോഗം വിലയിരുത്തി. ജില്ല സെക്രട്ടറി മുനീർ മുനമ്പം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം മനോജ്‌ ശങ്കരനെല്ലൂർ, ഷാഫി കല്ലുവളപ്പിൽ, കുമാർ പുല്ലൂർ, മുഹമ്മദ്‌ ഉക്കിനടുക്ക, ഷാഫി പെരുമ്പള, റഹ്മാൻ എം.എ.ആർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.