കൗതുകക്കാഴ്ചയായി നാഗശലഭം

ചെറുവത്തൂർ: അതിഥിയായെത്തിയ നാഗശലഭം വീട്ടുകാർക്ക് കൗതുകക്കാഴ്ചയായി. കൈതക്കാട്ടെ ഇ.കെ. അബ്​ദുൽ ജലീലി​ൻെറ വീട്ടിലാണ്, വലിയ നിശാശലഭത്തിലൊന്നായ അറ്റാക്കസ് അറ്റ്ലസ് എന്ന നാഗശലഭം എത്തിയത്. അറ്റാക്കസ് ടാപ്രോബനിസ് എന്നതാണ് ശാസ്ത്രീയ നാമം. അറ്റ്ലസ് ശലഭത്തി​ൻെറ ഉപവർഗമായി കണക്കാക്കുന്ന ഇവ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമാണ് ധാരാളമായി കാണപ്പെടുന്നത്. ചിറകുകളുടെ വിസ്താരത്താൽ ഇവയെ ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നു. എന്നാൽ, സമീപകാല പഠനങ്ങൾ ഹെർക്കുലീസ് നിശാശലഭം ഇവയേക്കാൾ വലിയതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിൽ പാമ്പി​ൻെറ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്കു പിന്നിൽ പാമ്പി​ൻെറ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറുമില്ല. ഏറെ ആകർഷണീയത തോന്നിക്കുന്ന അതിഥി ശനിയാഴ്‌ച രാവിലെയാണ് ഇ.കെ. അബ്​ദുൽ ജലീലി​ൻെറ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.