ജനശതാബ്​ദി കാസർകോടുവരെ നീട്ടണം -സി.പി.ഐ

കാസര്‍കോട്‌: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്‌ദി എക്‌സ്‌പ്രസുകള്‍ കാസര്‍കോടുവരെ നീട്ടണമെന്ന ജില്ലയിലെ ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാറി​ൻെറ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന്‌ സി.പി.ഐ ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കോവിഡ്‌ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ തെക്കന്‍ കേരളത്തിലേക്ക്‌ യാത്ര ചെയ്യാന്‍ വലിയ പ്രയാസം അനുഭവിക്കുകയാണ്‌. മാവേലി എക്‌സ്‌പ്രസ്‌, മലബാര്‍ എക്‌സ്‌പ്രസ്‌, മംഗളൂരു- തിരുവനന്തപുരം എക്‌സ്‌പ്രസുകള്‍ സര്‍വിസ്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ജനശതാബ്‌ദി എക്‌സ്​പ്രസ് കണ്ണൂരില്‍നിന്ന്​ പുറപ്പെടുന്ന സമയം പുലർച്ച 4.40ഉം കണ്ണൂരിലെത്തുന്ന സമയം രാത്രി 11.40ഉം ആണ്‌. കണ്ണൂര്‍-കാസര്‍കോട്‌ നഗരങ്ങള്‍ക്കിടയില്‍ 100 കിലോമീറ്ററിലധികം ദൂരമുണ്ട്‌. അതിനാല്‍, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഈ ട്രെയിനുകളില്‍ യാത്രചെയ്യാന്‍ അസമയങ്ങളില്‍ വലിയ പണം ചെലവഴിച്ച്‌ പ്രത്യേക വാഹനങ്ങളില്‍ റെയില്‍വേ സ്​റ്റേഷനില്‍ എത്തേണ്ടിവരുന്നു. കാസര്‍കോട്‌ ജില്ലയിലെ നൂറുകണക്കിന്‌ രോഗികളാണ്‌ തിരുവനന്തപുരം ആര്‍.സി.സി ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക്‌ നിരന്തരം ചികിത്സക്ക്‌ പോകുന്നത്‌. സി.പി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.