തീവെച്ച ബുള്ളറ്റിനു പകരം ബുള്ളറ്റ് നൽകി യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്: രാഷ്ട്രീയ സംഘർഷത്തിനിടെ തീവെച്ച് നശിപ്പിച്ച കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബിജുവി​ൻെറ ബുള്ളറ്റിന് പകരമായി യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുതിയ ബുള്ളറ്റ് സമ്മാനിച്ചു. സംഭവത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് യൂത്ത് കോൺഗ്രസ് പുതിയ ബുള്ളറ്റ് വാങ്ങി നൽകിയത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ബിജു ഒഴിഞ്ഞവളപ്പിലിന് ബുള്ളറ്റ് കൈമാറി ഉദ്ഘാടനം ചെയ്​തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസൈനാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, സെബാസ്​റ്റ ്യൻ പതാലിൽ, പ്രവീൺ തോയമ്മൽ, പി. ബാബുരാജ്, കെ.പി. മോഹനൻ, എം. രത്നാകരൻ, സുധാകരൻ, ഒ.വി. രാജേഷ്, വി.വി. സുഹാസ്, ബിജു കൃഷ്​ണ, ഒ.വി. പ്രദീപ്, സന്ദീപ് ഒഴിഞ്ഞവളപ്പിൽ, ശ്രീജിത്ത് കോടോത്ത്, എം.കെ. ലിജിന എന്നിവർ സംസാരിച്ചു. പടം khd bullet യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വാങ്ങിനൽകിയ ബുള്ളറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ബിജുവിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.