മുനീസ അമ്പലത്തറയെ ആദരിച്ചു​

നീലേശ്വരം: എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തക മുനീസ അമ്പലത്തറയെ ലോക കാഴ്ചദിനത്തിൽ ആദരിച്ചു. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റാണ് ആദരിച്ചത്. പ്രിൻസിപ്പൽ ഡോ.ടി. വിജയൻ ഉദ്ഘാടനം ചെയ്തു. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. പുല്ലൂർ - പെരിയ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ എം.ഹസൈനാർ സന്ദേശം നൽകി. വി. വിജയകുമാർ, വി. ഹരിത, കുഞ്ഞികൃഷ്ണൻ അമ്പലത്തറ,നന്ദകിഷോർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.