സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്ന കോവിഡ്​ രോഗികൾക്ക്​ സാമ്പത്തിക സഹായം നൽകണം

കാസർകോട്: സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് രോഗികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. സർക്കാറി‍ൻെറ കോവിഡ് ആശുപത്രികളിൽ പ്രവേശനം കിട്ടാത്തപ്പോഴാണ് പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. മതിയായ ചികിത്സ ലഭിക്കാതെ മരണത്തിലേക്കു എടുത്തെറിയപ്പെടുന്ന ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറുന്നവരുമുണ്ട്. കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശനം കിട്ടാത്തപ്പോൾ മംഗളൂരുവിലെ ആശുപത്രികളാണ് പലർക്കും ശരണം. ദിവസം അയ്യായിരത്തിലധികം രൂപ ചികിത്സ ചെലവ് വരുന്നു. ദാരിദ്ര്യരേഖക്കു കീഴിലുള്ളവരാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നത്​. കോവിഡ് പരിശോധന ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ പോസിറ്റിവായാൽ കിടത്തി ചികിത്സക്കായി പ്രത്യേക ബ്ലോക്ക് മാറ്റിയിടാൻ ജില്ലതല കോവിഡ്​ കമ്മിറ്റി നിർദേശിച്ചതായറിയുന്നു. ഈ നിർദേശം വരുന്നതിന് മുമ്പുതന്നെ കാസർകോട്ടെ ചില സ്വകാര്യ ആശുപത്രികൾ പോസിറ്റിവ് രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. താങ്ങാനാവാത്ത ബില്ലാണ് പാവപ്പെട്ട രോഗികളെ കൂടുതൽ ദുരിതത്തിലാക്കുന്നത്. ജില്ല ഭരണകൂടം ഇക്കാര്യത്തിൽ ഇടപെടണം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ ജില്ല കലക്ടർക്കു അനുവദിച്ച ഫണ്ടിൽനിന്ന് പണം അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.