പഠനം ഓൺലൈനാക്കി 'ഉണർവ്'

ചെറുവത്തൂർ: കലാകായിക പ്രവൃത്തിപരിചയ പഠനവിഷയങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കി സമഗ്രശിക്ഷ കാസർകോട്. 'ഉണർവ്' എന്ന പേരിൽ യുട്യൂബ് വഴിയാണ് പുതിയ സംരംഭം ഒരുക്കിയത്. പ്രവൃത്തി പരിചയം, സംഗീതം, ആരോഗ്യ കായികം, ചിത്രകല എന്നീ വിഷയങ്ങളിൽ നാല് വിഭാഗങ്ങളിലായാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിൽ എൽ.പി, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നിങ്ങനെ ആറ് വിഭാഗങ്ങളും കന്നടയിൽ എൽ.പി, യു.പി, ഹൈസ്​കൂൾ എന്നീ മൂന്ന് വിഭാഗങ്ങളുമുണ്ടാകും. ഒരാഴ്​ച നാല് ക്ലാസുകളാണ് ഒരു വിദ്യാർഥിക്ക് കിട്ടുക. ജില്ലയിൽ ഒരാഴ്​ച മൊത്തം 36 ക്ലാസുകൾ രണ്ട് ഭാഷകളിലുമായി യുട്യൂബിൽ ദൃശ്യമാവും. ജില്ലയിലെ ഏഴ് ബി.ആർ.സികളിലെ 107 കലാകായിക പ്രവൃത്തി പരിചയ അധ്യാപകരാണ് ബി.പി.സിമാരുടെയും പരിശീലകരുടെയും പിന്തുണയോടെ വിഡിയോ തയാറാക്കുന്നത്​. ഇവ സമഗ്ര ശിക്ഷ ജില്ല കോഓഡിനേറ്റർ,പ്രോഗ്രാം ഓഫിസർ, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോഓഡിനേറ്റർ,ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, കലാകായിക പ്രവൃത്തി പരിചയ മേഖലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ്.എസ്.കെ അധ്യാപകർ എന്നിവർ ചേർന്ന കമ്മിറ്റി പരിശോധിക്കും. ലിങ്ക് ഓരോ ദിവസവും ഔദ്യോഗിക നവമാധ്യമ ഗ്രൂപ്പുകളിൽ ലഭ്യമാക്കും. ഒക്​ടോബർ ആറുമുതൽ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമായിത്തുടങ്ങി. ഡോ.എ.പി. കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ, പി. രവീന്ദ്രൻ, നാരായണ ദേലമ്പാടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.