ഫാത്തിമയുടെ കരവിരുതിന് ഏഴഴക്

ചെറുവത്തൂർ: . വലിച്ചെറിയുന്ന കുപ്പികളും മറ്റു പാഴ്വസ്ക്കളും ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുകൾ നിർമിക്കുകയാണ്​ പിലിക്കോട് ചന്തേരയിലെ ഫാത്തിമ അനീസ് എന്ന ഏഴാം ക്ലാസുകാരി. കൈയിൽ കിട്ടുന്ന ഏതു വസ്തുവിനെയും ത​ൻെറ കരസ്പർശത്താൽ മനോഹരമാക്കുന്ന ഫാത്തിമ വീട്ടിൽ തന്നെ ഗാലറി ഒരുക്കിക്കഴിഞ്ഞു. പാഴ്കുപ്പികളിൽ വിസ്മയം വിരിയുന്ന ബോട്ടിൽ ആർട്ടുകളോടാണ് ഫാത്തിമക്ക് ഏറെ പ്രിയം. അക്രിലിക് പെയിൻറിൽ വർണം പകരുന്ന കുപ്പികളിൽ ചിത്രങ്ങളും നൂലിഴകളുമൊക്കെ ചേരുമ്പോൾ അത് ഏറെ ആകർഷകമാകുന്നു. നന്നേ ചെറുപ്പത്തിലേ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ താൽപര്യം കാണിച്ചുതുടങ്ങിയ ഫാത്തിമ ലോക്ഡൗൺ കാലത്താണ് കൂടുതൽ ഉൽപന്നങ്ങൾ നിർമിച്ചെടുത്തത്. പൂക്കളും ചെടികളും ചെടിച്ചട്ടികളുമെല്ലാം ഫാത്തിമ നിർമിച്ചിട്ടുണ്ട്. വി.കെ. അനീസി​ൻെറയും നുസൈബയുടെയും മകളാണ്. chr fathima anees ഫാത്തിമ അനീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.