നെൽകൃഷി വിളവെടുപ്പ്​

ചെറുവത്തൂർ: പിലിക്കോട് ഗ്രാമപഞ്ചായത്ത്​ പതിനാറാം വാർഡായ പിലിക്കോട് വയലിൽ വർഷങ്ങളായി തരിശിട്ട സ്ഥലത്ത്​ നടത്തിയ നെൽകൃഷി വിളവെടുത്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. മൂന്ന് ഏക്കറിലധികം സ്ഥലത്താണ് പെൺകരുത്തിൽ വിജയം കൊയ്തത്. കൃഷിഭവനും ഗ്രാമപഞ്ചായത്തും ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. ഉമ വിത്താണ് നെൽകൃഷിക്ക് ഉപയോഗിച്ചത്. വാർഡ് വികസന സമിതിയുടെ മേൽനോട്ടത്തിലാണ് നെൽകൃഷി നടത്തിയത്. എ. ശ്രീജ, പി. ഗീത, ടി.എ. ആനന്ദവല്ലി, കെ. കമലാക്ഷി, കെ.വി. കമലാക്ഷി, കെ.വി. സുശീല, ബി.പി. ഗിരിജ, പി. ജാനകി എന്നിവരാണ് നെൽകൃഷി വിളയിച്ചെടുത്തത്. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി എ. ശ്രീജ സ്വാഗതം പറഞ്ഞു. പടം chr nelkrishi pilicod vayal പിലിക്കോട് വയലിൽ നടന്ന നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.