പൊലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ പ്രതീക്ഷയില്ല -എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ സാധാരണ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. കാസർകോട് ടൗൺ പൊലീസ് സ്​റ്റേഷനിലെ 20 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്​. ഐസൊലേഷൻ സൗകര്യമില്ലാതെ സ്​റ്റേഷനിലെ തറയിൽ രാവും പകലും കഴിച്ചുകൂട്ടുകയാണ് ഇവർ. കോവിഡി​ൻെറ പേരിൽ ഒരാൾക്കുപോലും വിഷമിക്കേണ്ടി വരില്ലെന്നാണ് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്നത്. അങ്ങനെ പറയാൻ സർക്കാറി​ൻെറ ധൈര്യം പൊലീസി​ൻെറ കഠിനാധ്വാനമാണ്. ആ പൊലീസ് കോവിഡ് പിടിപെട്ട് തളരുമ്പോൾ സഹായിക്കാൻ കഴിയാത്ത സർക്കാറിൽ എന്ത് പ്രതീക്ഷയാണ് സാധാരണ ജനങ്ങൾ വെച്ചുപുലർത്തേണ്ടത്. കോവിഡ് പോസിറ്റിവായ കാസർകോട്​ ടൗൺ സ്​റ്റേഷനിലെ പൊലീസുകാർക്ക് മതിയായ ചികിത്സയും മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.