ജില്ല പരിസ്​ഥിതി സമിതി വെബിനാർ

കാഞ്ഞങ്ങാട്​: ജില്ല പരിസ്​ഥിതി സമിതി പ്രകൃതി പഠന, സംരക്ഷണവുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ വിവിധ വിഷയത്തിൽ ഓൺലൈൻ പരിസ്​ഥിതി സെമിനാർ സംഘടിപ്പിക്കുന്നു. രണ്ടിന് രാത്രി ഏഴുമണിക്ക് സീക്ക് ഡയറക്ടർ ടി.പി. പത്​മനാഭൻ മാസ്​റ്റർ 'ഇടനാടൻ കുന്നുകളുടെ പാരിസ്​ഥിതിക പ്രാധാന്യം' എന്ന വിഷയം അവതരിപ്പിച്ച്​ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ പരിസ്​ഥിതി-സാമൂഹിക പ്രവർത്തകരും ക്വാറിവിരുദ്ധ സമരരംഗത്തുള്ളവരും അവരുടെ അനുഭവങ്ങളും ക്വാറി പ്രദേശങ്ങളിലെ ദുരന്തങ്ങളും വിവരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.