കുട്ടമത്ത് സ്കൂളിലെ ഹൈടെക് കെട്ടിടോദ്ഘാടനം മൂന്നിന്

chr kuttamath school build കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിക്ക്​ നിർമിച്ച ഹൈടെക്​ കെട്ടിടം ചെറുവത്തൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി സ്കൂളുകളെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിന് നിർമിച്ച ഹൈടെക് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ മൂന്നിന് രാവിലെ 10 മണിക്ക് വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്. കാസർകോട്​ പാക്കേജിൽനിന്നും, സ്പോൺസർമാരിൽനിന്നും പൊതുജനങ്ങളിൽനിന്നും മൂന്നു​ കോടി രൂപ സമാഹരിക്കാൻ സാധിക്കുമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ആറുകോടി രൂപയുടെ എസ്​റ്റിമേറ്റ് തയാറാക്കിയത്. അധിക പണം സ്വരൂപിക്കുന്നതിനുള്ള ശ്രമം വിജയിക്കാതിരുന്നതിനാൽ സർക്കാർ ഫണ്ട് മൂന്നുകോടി രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 15 ക്ലാസ്​ മുറികൾ, ഇൻറർനെറ്റ് ഹൈടെക് കമ്പ്യൂട്ടർ ലാബ്, ഹൈടെക് ഓഫിസ്, സ്​റ്റാഫ് റൂം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്​ലറ്റ് സമുച്ചയം, മൾട്ടി മീഡിയ സൗകര്യമുള്ള ലൈബ്രറി എന്നിവ ഹൈടെക് കെട്ടിടത്തി​ൻെറ പ്രത്യേകതകളാണ്. ശതാബ്​ദി പിന്നിട്ട ഈ ഗ്രാമീണ വിദ്യാലയം പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ കാസർകോട്​ ജില്ലയിലെത്തന്നെ ഒരു മാതൃക വിദ്യാലയമാണ്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം കോവിഡി​ൻെറ ഈ മഹാമാരി കാലത്തും ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളിലും സംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്. മുൻ എം.എൽ.എ കെ. കുഞ്ഞിരാമ​ൻെറ ആസ്​തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച 13 ലക്ഷത്തി​ൻെറ ഓഡിറ്റോറിയത്തി​ൻെറ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.