പ്രദീപ് മാഷിന് തുളുനാട് വിദ്യാഭ്യാസ പുരസ്കാരം

ചെറുവത്തൂർ: നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായ പ്രദീപ് കൊടക്കാടിന് അർഹതക്കുള്ള അംഗീകാരമായി, തുളുനാട് ഏർപ്പെടുത്തിയ ശാസ്ത്ര പരിസ്ഥിതി വിദ്യാഭ്യാസ മേഖലക്കുള്ള കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ്. മാഷി​ൻെറ പ്രവർത്തന മേഖലകൾ പരിഗണിച്ചാണ് അവാർഡ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ്​, സെക്രട്ടറി, വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കാസർകോട്​ ജില്ലയിലെ ആദ്യ വിദ്യാലയ വികസന സെമിനാർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂളിൽ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. ശാസ്ത്രാവബോധ പ്രവർത്തനത്തി​ൻെറ ഭാഗമായി മുന്നൂറിൽ പരം വേദികളിൽ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ചെറുവത്തൂർ ഉപജില്ല സയൻസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ സ്കൂൾ സയൻസ് ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശമായി പ്രവർത്തന കലണ്ടർ, നക്ഷത്രങ്ങളുമായി കൂട്ടുകൂടാം, ലെൻസ് എന്നീ കൈപ്പുസ്തകങ്ങൾ തയാറാക്കി വിദ്യാലയങ്ങൾക്ക് ലഭ്യമാക്കി. നിരവധി സപ്ലിമൻെറുകളുടെയും സുവനീറുകളുടെയും എഡിറ്ററായും പ്രവർത്തിച്ചു. സംസ്​​ഥാന- ജില്ല അധ്യാപക പരിശീലകൻ, ശാസ്ത്രമേളകളിലെ വിധികർത്താവ്, സംഘാടകൻ, ബാലവേദി, ബാലസംഘം തുടങ്ങി നിരവധി കൂട്ടായ്മകൾ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠന മികവിനായി ഗൃഹസന്ദർശന പരിപാടിക്ക് വർഷങ്ങൾക്ക് മുമ്പുതന്നെ തുടക്കം കുറിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.