അധ്യാപക ശിൽപശാല

ചെറുവത്തൂർ: സംസ്​ഥാനത്ത് ഫസ്​റ്റ്​ ബെൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഫലപ്രദമായി കുട്ടികളിലേക്ക് എത്തുന്നത് വിലയിരുത്തുവാനായി നടത്തി. ചെറുവത്തൂർ ഉപജില്ലയിലെ ഒന്നുമുതൽ എഴുവരെ ക്ലാസുകളിലെ അധ്യാപകർക്കായാണ് ശിൽപശാല നടത്തുന്നത്. ശിൽപശാലയുടെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ നിർവഹിച്ചു. വ്യത്യസ്ത ദിവസങ്ങളിൽ നടക്കുന്ന ശിൽപശാലയിൽ ജന പ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ തുടങ്ങിയവർ അതിഥികളായെത്തും. ശിൽപശാലയെ തുടർന്ന് സ്കൂൾ തലത്തിൽ എസ്.ആർ.ജി യോഗവും ക്ലാസ് പി.ടി.എയും സംഘടിപ്പിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സനൽഷ, ബി.പി.ഒ ബിജുരാജ്, ഡയറ്റ് ഫാക്കൽറ്റി പി.വി. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.