തൊഴിലുറപ്പിൽ പുതുചരിത്രംതീർത്ത്​ രണ്ട് യുവാക്കൾ

നീലേശ്വരം: ഗ്രാമീണ തൊഴിലുറപ്പ് പണിയിൽ മണ്ണിലേക്കിറങ്ങി പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ് കരിന്തളത്തെ രണ്ട് യുവാക്കൾ. പുതുതലമുറ കാർഷിക മേഖലയോട് മുഖം തിരിച്ച് വൈറ്റ് കോളർ ജോലി അന്വേഷിച്ച് ഭാവിജീവിതം തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ അവർക്കെല്ലാം മാതൃകയും വഴികാട്ടിയുമായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ രണ്ട് യുവാക്കൾ. കരിന്തളത്തെ കരുണാകരൻ-പത്​മിനി ദമ്പതികളുടെ മകൻ 22കാരൻ സുധീഷും ഓമച്ചേരിയിലെ സദാശിവൻ - മാധവി ദമ്പതികളുടെ മകൻ 19കാരൻ ഇന്ദ്രജിത്തുമാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്​റ്റർ ചെയ്ത് സ്ത്രീകൾക്കൊപ്പം ഓമച്ചേരിയിൽ തെങ്ങിന് തടമിടൽ പണിക്കിറങ്ങിയിരിക്കുന്നത്. ഇതിൽ സുധീഷ് പ്ലസ്ടും ഐ.ടി.ഐയും കഴിഞ്ഞ് ഇപ്പോൾ പി.എസ്.സി കോച്ചിങ്​ ചെയ്തുവരുന്നു. ഇന്ദ്രജിത്ത് പ്ലസ് ടു കഴിഞ്ഞ് കയ്യൂർ ഐ.ടി.ഐയിലെ വിദ്യാർഥിയാണ്. കോവിഡ്​ കാലമായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാറുണ്ട്. ഇവരുടെ പ്രായത്തിലുള്ള ഭൂരിഭാഗം യുവാക്കളും മൊബെലിൽ കുത്തിക്കുറിച്ച് സമയം കളയുമ്പോഴാണ് ഇരുവരും ശ്രദ്ധേയമാകുന്നത്. ആദ്യമൊരു പരിഭ്രമം ഉണ്ടായിരുന്നെങ്കിലും തങ്ങൾ ഉറച്ച മനസ്സോടെ ഇതിലേക്ക് ഇറങ്ങുകയായിരുന്നെന്ന് സുധീഷും ഇന്ദ്രജിത്തും പറയുന്നു. nlr krishi കരിന്തളത്തെ സുധീഷും ഇന്ദ്രജിത്തും സ്ത്രീകൾക്കൊപ്പം തൊഴിലുറപ്പ് ജോലിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.