റെയിൽവേ മേൽപാലം നിർമാണം വൈകുന്നു; സി.പി.എം സമരത്തിലേക്ക്

നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി ഒക്ടോബർ ഒന്നിന്​ വൈകീട്ട്​ നാലിന്​ സത്യഗ്രഹ സമരം നടത്തും. ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണ പ്രവൃത്തി ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. പാലത്തി​ൻെറ ഇരുവശങ്ങളിലും തൂണുകൾ സ്​ഥാപിച്ചുകഴിഞ്ഞെങ്കിലും പാലം നിർമിക്കാനുള്ള അനുമതി നാഷനൽ ഹൈവേ അതോറിറ്റിക്ക് റെയിൽ അധികൃതർ നൽകാൻ വൈകുന്നതാണ് ഇപ്പോൾ പ്രവൃത്തി തടസ്സപ്പെടാൻ കാരണം. 65 കോടി രൂപ ഫണ്ടിൽ ആറുവരിപ്പാതയിൽ നിർമിക്കുന്ന പാലം അപ്രോച്ച് റോഡ് നിർമാണം ഏതാണ്ട് പൂർത്തിയായിട്ടും റെയിൽ വകുപ്പി​ൻെറ തടസ്സംമൂലം പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. റെയിൽവേയുടെ തടസ്സം നീക്കി എത്രയും പെ​െട്ടന്ന് അനുമതി നൽകി പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം സമരം നടത്തുന്നത്. ഒക്ടോബർ ഒന്നിന് വൈകീട്ട് നാലുമുതൽ പള്ളിക്കര ഗേറ്റ് പരിസരത്ത് സത്യഗ്രഹ സമരം ആരംഭിക്കും. മുൻ എം.പി പി. കരുണാകരൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, മുൻ എം.എൽ.എ കെ.പി. സതീഷ്ചന്ദ്രൻ, എം. രാജഗോപാലൻ എം.എൽ.എ എന്നിവർ സമരത്തിൽ പങ്കെടുക്കും. സത്യഗ്രഹ സമരം വിജയിപ്പിക്കണമെന്ന് ഏരിയ സെക്രട്ടറി ടി.കെ. രവി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.