'എയിംസ് കാസർകോട്ടുതന്നെ വേണം'

ഉദുമ: ചികിത്സ കിട്ടാതെ കാസർകോട്ട്​ ഇനിയൊരാളും മരണപ്പെടാൻ പാടില്ലെന്നും എയിംസ് ഇവിടെ തന്നെ സ്ഥാപിക്കണമെന്നും ഉദുമയിലെ ഒപ്പു ശേഖരണ വേദി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റി​ൻെറ നേതൃത്വത്തിൽ ടൗണിൽ നടന്ന ഒപ്പുശേഖരണം ജില്ല പ്രസിഡൻറ്​ കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ എ.വി. ഹരിഹരസുതൻ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.എ. മുഹമ്മദലി, മെംബർമാരായ കെ. സന്തോഷ്‌ കുമാർ, പ്രഭാകരൻ തെക്കേക്കര, ചന്ദ്രൻ നാലാംവാതുക്കൽ, രജിത അശോകൻ, കെ. അപ്പു, മേഖല പ്രസിഡൻറ്​ അശോകൻ പൊയിനാച്ചി, യൂസഫ് റൊമാൻസ്, പി.കെ. ജയൻ, രമേശൻ കൊപ്പൽ, തമ്പാൻ അച്ചേരി, കെ.ബി.എം. ഷെരീഫ്, പ്രസാദ്, വാസു മാങ്ങാട്, താജുദ്ദീൻ കീഴൂർ, ഹംസ പാലക്കി, എൻ.എ.ഭരതൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.