കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇനി കിണ്ണത്തിൽ സദ്യ

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ആളുകൾക്ക് വിശേഷ ദിവസങ്ങളിൽ ഇനി കിണ്ണത്തിൽ സദ്യ കഴിക്കാം. 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 2000 പ്ലേറ്റുകളും 2000 ഗ്ലാസുകളും പഞ്ചായത്ത് അധികൃതർ വാങ്ങി. ഇവ ചെറിയ വാടക നിശ്ചയിച്ച് പൊതുപരിപാടികൾക്ക് നൽകും. പൊതുപരിപാടിയിൽ ഡിസ്പോസിബിൾ ഗ്ലാസോ പ്ലേറ്റോ ഉപയോഗിക്കാൻ പഞ്ചായത്ത് അനുവദിക്കുന്നതല്ല. ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതി​ൻെറ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹരിത കർമസേന മുഖേനയാണ് ഗ്ലാസുകളും പ്ലേറ്റുകളും നൽകുക. ഹരിത കർമസേനക്ക് കൈമാറിക്കൊണ്ട് കിണ്ണം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ സെക്രട്ടറി എൻ. മനോജ്, സി.ഡി.എസ് ചെയർപേഴ്സൻ സെലിൻ ജോസഫ്, കെ. ഷീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.