കോവിഡ് വ്യാപനം കൂടുന്നു

ഉദുമ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഉദുമ പഞ്ചായത്തിലെ 21 വാർഡുകളിലും ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ബോധവത്​കരണ സ്‌ക്വാഡുകൾ ഇറങ്ങി പ്രവർത്തിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച പള്ളം മുതൽ പാലക്കുന്ന് ടൗൺ വരെ കച്ചവട സ്​ഥാപനങ്ങൾ, മത്സ്യമാർക്കറ്റ്, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ തുടങ്ങി വിവിധ ജനവാസ ഇടങ്ങളിലെല്ലാം സംഘം ബോധവത്​കരണം നടത്തി. സ്ക്വാഡ് പ്രവർത്തനത്തിന് നോഡൽ ഓഫിസർ ബഷീർ, വാർഡ് അംഗം ചന്ദ്രൻ നാലാംവാതുക്കൽ, ജാഗ്രത കമ്മിറ്റി പ്രവർത്തകരായ എസ്.പി.എം. ഷറഫുദ്ദീൻ, ഹനീഫ പാലക്കുന്ന്, ശ്രീജ പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ തല ഉദ്ഘാടനം രണ്ടാം വാർഡിൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.എ. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. രജിത അശോകൻ അധ്യക്ഷത വഹിച്ചു. palakunnu കോവിഡ് വ്യാപനത്തിനെതിരെ പാലക്കുന്ന് ടൗണിൽ ബോധവത്​കരണം നടത്തുന്നു നവീകരിച്ച കുന്നൂച്ചി- ചെര്‍ക്കപ്പാറ റോഡ് ഉദ്ഘാടനം കാസർകോട്‌: 3.80 കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ച കുന്നൂച്ചി- ചെര്‍ക്കപ്പാറ റോഡ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന പ്രധാന പൊതുമരാമത്ത് റോഡാണിത്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം. ഗൗരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ്​ പി. ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എ. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു. വി.വി സുകുമാര സ്വാഗതവും പി. പ്രകാശന്‍ നന്ദിയും പറഞ്ഞു. cherkappara road കുന്നൂച്ചി- ചെര്‍ക്കപ്പാറ റോഡ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു തച്ചങ്ങാട് റോഡ് സമർപ്പിച്ചു ഉദുമ: ജില്ലയിലെ പ്രധാന ജനവാസ കേന്ദ്രമായ ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോട്ടിക്കുളം- തച്ചങ്ങാട് റോഡി​ൻെറ ഉദ്ഘാടനം റവന്യൂ- ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.