സി.പി.എം ദേശീയ പ്രക്ഷോഭം

കാസർകോട്​: സി.പി.എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്​ത ദേശീയ പ്രക്ഷോഭത്തി​െൻ ഭാഗമായി ചൊവ്വാഴ്​ച രാവിലെ 10.30 മുതൽ ഒരുമണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്​ കാസർകോട് പുതിയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത്​ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്​ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ മാസ്​റ്റർ, സംസ്ഥാന സമിതിയംഗം സി.എച്ച്​. കുഞ്ഞമ്പു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 7,500 രൂപ നൽകുക, എല്ലാ പാവപ്പെട്ടവർക്കും അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 10 കിലോ വീതം സൗജന്യ ധാന്യങ്ങൾ വിതരണം ചെയ്യുക, ജ്വല്ലറി തട്ടിപ്പും വഞ്ചനയും നടത്തിയ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ രാജിവക്കുക, എം.എൽ.എ ഖമറുദ്ദീനും കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കും ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പ്രക്ഷോഭം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.