മഴ: ചെറുവത്തൂരിൽ വ്യാപക കൃഷിനാശം

ചെറുവത്തൂർ: കനത്ത മഴയിൽ ചെറുവത്തൂരിൽ വ്യാപക കൃഷിനാശം. ചെറുവത്തൂർ, കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് വ്യാപകമായി കൃഷി നശിച്ചത്. വെള്ളം കയറിയതിനെ തുടർന്ന് നെൽപ്പാടം വെള്ളത്തിനടിയിലായി. കതിരിട്ട പാടമാണ് മഴയിൽ കുതിർന്നത്. ചെറുവത്തൂർ പുതിയ കണ്ടം പാടശേഖരത്തിലെ നെല്ല് മുഴുവൻ വെള്ളത്തിനടിയിലായി. ഏക്കറോളം വിസ്തൃതിയിൽ ചെയ്ത കൃഷിയാണ് നശിച്ചത്. കയ്യൂർ, വെള്ളാട്ട്, കൂക്കോട്ട്, പിലിക്കോട് വയൽ, ഏച്ചിക്കൊവ്വൽ, മടിവയൽ, കൊടക്കാട്, പാടിക്കീൽ എന്നിവിടങ്ങളിലെ പാടശേഖരങ്ങൾ കൃഷി ചെയ്ത നെല്ലുകളും മഴയിൽ കുതിർന്നുവീണ് നശിച്ചു. കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. chr kodakkel krishi കൃഷി നശിച്ച കൊടക്കാട് പാടിക്കീൽ പാടശേഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.