എം.സി. ഖമറുദ്ദീ​െൻറ വീട്ടിലേക്ക് ബി.ജെ.പി മാർച്ച്‌

എം.സി. ഖമറുദ്ദീ​ൻെറ വീട്ടിലേക്ക് ബി.ജെ.പി മാർച്ച്‌ എം.സി. ഖമറുദ്ദീ​ൻെറ വീട്ടിലേക്ക് ബി.ജെ.പി മാർച്ച്‌ പടന്ന: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയുടെ വീട്ടിലേക്ക് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു. വീട്ടിൽനിന്നും ഏതാനും മീറ്റർ അകലെ എടച്ചാക്കൈ സ്കൂളിന് സമീപം ബാരിക്കേഡ് സ്​ഥാപിച്ച്​ പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർത്ത്​ മുന്നോട്ടുപോകാനുള്ള ശ്രമം പ്രകടനക്കാർ നടത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രവർത്തകരുമായുണ്ടായ ഉന്തുംതള്ളലിലും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി.വിനോദ്, എ.ആർ ക്യാമ്പിലെ ഷാനവാസ്‌ എന്നിവർക്ക് പരിക്കേറ്റു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ. ശ്രീകാന്ത് മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. മാർച്ച് എത്തുന്നതിന് മുമ്പുതന്നെ ഒരു ഭാഗത്ത് മുസ്​ലിം ലീഗ് പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. മാർച്ച് എത്തിയപ്പോൾ മുസ്​ലിം ലീഗ് പ്രവർത്തകർ എടച്ചാക്കൈ ബാങ്ക് പരിസരത്തു​െവച്ച്​ മുദ്രാവാക്യം വിളിച്ചു. പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, ചന്തേര സി.ഐ പി. നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ മുതൽ പ്രദേശത്ത്​ മാർച്ച്‌ തടയുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. രാവിലെ 11 മണിയോടെ തൃക്കരിപ്പൂർ ബസ് സ്​റ്റാൻഡിൽ ബി.ജെ.പി കാസർകോട്​ ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്ത മാർച്ച്‌ തങ്കയം-നടക്കാവ്- ഉദിനൂർ വഴിയാണ് എടച്ചാക്കൈയിൽ എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ബി.ജെ.പി പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. pdn bjp march എം.സി. ഖമറുദ്ദീ​ൻെറ വീട്ടിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്‌ പൊലീസ് തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.