'ഫസ്​റ്റ്​ബെല്ലി'ല്‍ മാനസികാരോഗ്യ പരിപാടി ഇന്നു മുതൽ

ചെറുവത്തൂർ: കൈറ്റ് വിക്ടേഴ്സില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്​റ്റ്​ ബെൽ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി മാനസിക-ശാരീരിക വികാസം ലക്ഷ്യമിട്ടുള്ള പുതിയ പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തുന്നു. ഇതി​ൻെറ ഭാഗമായി‍ വ്യാഴാഴ്ച മുതല്‍ മാനസികാരോഗ്യ പരിപാടി സംപ്രേഷണം തുടങ്ങും. വീടുകളില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കാനും ക്രിയാത്​മക ആസ്വാദനശേഷി ഉത്തേജിപ്പിക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വനിതാ-ശിശുവികസന വകുപ്പും കൈറ്റ് വിക്ടേഴ്സും ചേര്‍ന്നാണ് പരിപാടി തയാറാക്കിയിരിക്കുന്നത്. പ്രശസ്തരായ ഡോക്ടർമാർ പരിപാടിയില്‍ പങ്കെടുക്കും. ഇതോടൊപ്പം പൊതുവിഷയങ്ങളായി യോഗയും മജീഷ്യന്‍ ഗോപിനാഥ് മുതുകാടി​ൻെറയും ഡോ. മുരളി തുമ്മാരുകുടിയുടെയും ക്ലാസുകളും സംപ്രേഷണം ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകീട്ട്​ 5.30നും രാവിലെ 7.30നുമാണ് പൊതുപരിപാടിയുടെ സംപ്രേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.