കിണര്‍ റീചാര്‍ജ് യൂനിറ്റ് പ്രവൃത്തി ഉദ്ഘാടനം

കാസർകോട്​: ജില്ല ജലസംരക്ഷണ വകുപ്പി​ൻെറ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കനകത്തൊടി നീര്‍ത്തട പദ്ധതിയില്‍ കിണര്‍ റീചാര്‍ജ് യൂനിറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത നിര്‍വഹിച്ചു. പദ്ധതിയില്‍ 50 കിണര്‍ റീചാര്‍ജ് യൂനിറ്റാണ് നടപ്പാക്കുന്നത്. ഫില്‍ട്ടറോടുകൂടിയുള്ള ഒരു കിണര്‍ റീചാര്‍ജ് യൂനിറ്റിന് 261,93 രൂപ ലഭിക്കും. 10 ശതമാനം ഗുണഭോക്തൃ വിഹിതമാണ്. വിവിധ മണ്ണ് ജല സംരക്ഷണ പദ്ധതികളായ കോണ്ടൂര്‍ ടെറസിങ്, റീചാര്‍ജ് പിറ്റ് വിത്ത് പാരപ്പെറ്റ് വാള്‍, മഴക്കുഴി എന്നിവയും 90 ശതമാനം സബ്‌സിഡിയില്‍ നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. താല്‍പര്യമുള്ളവര്‍ 8547466121, 9497608686 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. Well recharge unit prd കനകത്തൊടി നീര്‍ത്തട പദ്ധതിയില്‍ കിണര്‍ റീചാര്‍ജ് യൂനിറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലത നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.