വയോജന ക്ഷേമ കാള്‍ സെൻറര്‍ പ്രവര്‍ത്തനം തുടങ്ങി

വയോജന ക്ഷേമ കാള്‍ സൻെറര്‍ പ്രവര്‍ത്തനം തുടങ്ങി വയോജന ക്ഷേമ കാള്‍ സൻെറര്‍ പ്രവര്‍ത്തനം തുടങ്ങി കാസർകോട്​: കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നത്തി​ൻെറ ഭാഗമായി റിവേഴ്‌സ് ക്വാറൻറീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, ടെലി മെഡിസിന്‍ സേവനങ്ങള്‍, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്താനായി കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ ജില്ല വയോക്ഷേമ കാള്‍ സൻെറര്‍ തുറന്നു. കലക്ടര്‍ ഡോ. ഡി. സജിത് ബാബു മുതിര്‍ന്ന പൗരനെ വിളിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, സബ് കലക്ടര്‍ മേഘശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി. മനോജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജില്ല സാമൂഹിക നീതി ഓഫിസര്‍ പി. ബിജു, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ കവിത റാണി രഞ്ജിത്ത്, കെ.എസ്.എസ്.എം ജില്ല കോഓഡിനേറ്റര്‍ ജിഷ ജയിംസ്, ബി.എസ്.എന്‍.എല്‍ സബ് ഡിവിഷനല്‍ എൻജിനീയര്‍ പി.പി. സുരേന്ദ്രന്‍, ശിശു വികസന പദ്ധതി ഓഫിസര്‍ ഷൈനി, കുടുംബശ്രീ, ഐ.സി.ഡി.എസ്, നാഷനല്‍ ന്യൂട്രീഷന്‍ മിഷന്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്ക് വിളിക്കാം വയോജനങ്ങള്‍ക്ക് 04672289000 എന്ന നമ്പറില്‍ വിളിക്കാം. കാള്‍ സൻെററിലേക്ക് രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നാലു ബാച്ച് ഉദ്യോഗസ്ഥരെ സന്നദ്ധ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. നാല് ബാച്ചുകളിലായി 40 ജീവനക്കാരാണ് ഇവിടെ സേവനമനുഷ്​ഠിക്കുക. വയോജനങ്ങളുടെ ആരോഗ്യം, മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് കാള്‍ സൻെററില്‍ ലഭിക്കുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് ജില്ലയിലെ മഴുവന്‍ വയോമിത്രം യൂനിറ്റുകളുടെയും സേവനം പ്രയോജനപ്പെടുത്തും. മരുന്ന്, വൈദ്യസഹായം, ടെലി മെഡിസിന്‍ എന്നിവ ലഭ്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.