കാഴ്ച പരിമിതര്‍ക്ക് സ്മാര്‍ട്ട് ഫോണുമായി വികലാംഗ ക്ഷേമ കോർപറേഷൻ

കാസർകോട്: ഏത് പ്രതിസന്ധിയിലും സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുമെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വികലാംഗ ക്ഷേമ കോര്‍പറേഷ​ൻെറ ജില്ലയിലെ കാഴ്ച പരിമിതര്‍ക്കുള്ള കാഴ്ച പദ്ധതിയിലെ സ്മാര്‍ട്ട് ഫോണ്‍ വിതരണത്തി​ൻെറയും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തി​ൻെറയും ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവക്കല്‍ മോഹനന്‍ മുഖ്യാതിഥിയായി. മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാരായ ടി.വി. ശ്രീധരന്‍, എം.ടി. അബ്​ദുല്‍ ജബ്ബാര്‍, പ്രസീത രാജന്‍, മാധവന്‍ മണിയറ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, കെ.എസ്.എസ്.എം ജില്ല കോഓഡിനേറ്റര്‍ ജിഷ ജെയിംസ്, കെ.എഫ്.ബി സെക്രട്ടറി സി. സജീവന്‍ എന്നിവര്‍ സംസാരിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ശകുന്തള സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കയനി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. ksd kazhcha: കാഴ്ച പരിമിതര്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണത്തി​ൻെറ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് വഴി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.