പ്രതിഷേധ പ്രകടനം

കാസർകോട്​: മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ടും ശരത് ലാൽ- കൃപേഷ് കേസ് സി.ബി.ഐക്ക് കൈമാറുന്നതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകുന്നതിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തി. സ്വർണ കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മൻെറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് ഉദ്ഘാടനം ചെയ്ത്​ ജില്ല വൈസ് പ്രസിഡൻറ്​ മനാഫ് നുള്ളിപ്പാടി പറഞ്ഞു. സ്വരാജ് കാനത്തൂർ, രാകേഷ് പെരിയ, മാത്യു ബദിയടുക്ക, അനൂപ് കല്യോട്ട്, സുധീഷ് പതനടുക്കം, ശ്രീജിത്ത്‌ കോടോത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.