കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനം സെപ്റ്റംബര്‍ 15ന് രാവിലെ 10 മുതല്‍ കൗണ്‍സലിങ് വഴിയായി നടത്തുമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ജനറല്‍ റാങ്ക് 60 വരെയുള്ളവര്‍ പത്തുമണിക്കുള്ളിലും 61 മുതല്‍ 120 വരെ റാങ്കുള്ളവര്‍ 11 മണി മുതല്‍ 12 മണിവരെയും രജിസ്റ്റര്‍ ചെയ്യണം. റിസർവേഷന്‍ വിഭാഗത്തില്‍പെടുന്നവരില്‍ മുസ്ലിം വിഭാഗം 83ാം റാങ്ക്, ഒ.ബി.സി 10ാം റാങ്ക്, ഈഴവ 75ാം റാങ്ക്, ലാറ്റിന്‍ കത്തോലിക്കരില്‍ റാങ്ക് ലിസ്റ്റിൽപെട്ട മുഴുവന്‍ പേരും, വിശ്വകര്‍മ 100 റാങ്ക്, എസ്.സി, എസ്.ടി വിഭാഗം റാങ്ക് ലിസ്റ്റിൽപെട്ട മുഴുവന്‍ പേരും കൂടാതെ ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗത്തിൽപെട്ടവര്‍ 50 റാങ്ക് വരെയും അന്നേ ദിവസം രാവിലെ 10 മണിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ടവര്‍ക്ക് ഫീസിളവ് ഉണ്ടാവും. മറ്റു വിഭാഗത്തിൽെപട്ടവര് 15330 രൂപ ഫീസ് പ്രവേശന സമയത്ത് അടക്കണം. എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ സ്വാശ്രയ കോഴ്സ് റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ സെപ്റ്റംബര്‍ 17ന് രാവിലെ പത്ത് മണിക്ക് രജിസ്റ്റര്‍ ചെയ്യണം. പ്രവേശന സമയത്ത് 41700 രൂപ ഫീസ് അടക്കുന്നതോടൊപ്പം എല്ലാ അസ്സല് രേഖകളും ഹാജരാക്കണം. ഫോൺ: 04672203110, 9495388844, 9497606964.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.