തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ട് റോഡുകൾ ഗതാഗതത്തിന്​ തുറന്നു

ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ട് റോഡുകൾ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പോത്താംകണ്ടം - കൂളിയാട് റോഡും ചീമേനി -കുന്നുംകൈ റോഡുമാണ് ഗതാഗതത്തിനായി തുറന്നത്. 2017-18 ബജറ്റിൽ ഉൾപ്പെടുത്തി 3.12 കോടി രൂപ ചെലവഴിച്ചാണ് ചീമേനി -കുന്നുംകൈ റോഡ് നിർമിച്ചത്. ആകെ 6.5 കിലോമീറ്റർ നീളമുള്ള ഈ റോഡി​ൻെറ രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരിച്ചത്. കാനത്തപൊയിൽ മുതൽ മുക്കടപാലം വരെയുള്ള 3.675 കിലോമീറ്ററാണ് അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. 3.5 മീറ്റർ വീതിയുണ്ടായിരുന്ന ഈ റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്തു. ഒമ്പത്​ കലുങ്കുകൾ, കോൺക്രീറ്റ് ഓവുചാലുകൾ, കവറിങ്​ സ്ലാബുകൾ, റോഡ് സുരക്ഷ ട്രാഫിക് ബോർഡുകൾ, മാർക്കിങ്ങുകൾ, റോഡ് സ്​റ്റഡുകൾ എന്നിവയും ഇതി​ൻെറ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ചെലവഴിച്ച് പോത്താംകണ്ടം- കൂളിയാട് വരെ 2.700 കിലോമീറ്റർ നീളത്തിൽ നിർമിച്ച റോഡാണ് രണ്ടാമത് ഉദ്ഘാടനം ചെയ്തത്. നിലവിലുണ്ടായിരുന്ന മൂന്ന്​ മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്​ നടത്തിയാണ് അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. നാല്​ കലുങ്കുകൾ, കോൺക്രീറ്റ് ഓവുചാൽ, കവറിങ്​ സ്ലാബുകൾ, റോഡ് സുരക്ഷ ട്രാഫിക് ബോർഡുകൾ, മാർക്കിങ്​, റോഡ് സ്​റ്റഡ് എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്. കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട രണ്ട് റോഡുകളുടെയും പൂർത്തീകരണത്തോടെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. TKP_Kooliyad Road മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത പോത്താംകണ്ടം-കൂളിയാട് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.