ഉപവാസ സമരം നടത്തി

നീലേശ്വരം: ദേശീയപാത പടന്നക്കാട് റോഡി​ൻെറ ശോച്യാവസ്​ഥ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരിൽ സമ്മർദം ചെലുത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പടന്നക്കാട് ദേശീയപാത ശോച്യാവസ്​ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ അബ്​ദുൽ റസാഖ്​ തയിലക്കണ്ടി പടന്നക്കാട്ട്​ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ജനകീയ പ്രശ്നം ഏറ്റെടുത്ത് സമരം നടത്തുന്ന കൗൺസിലറെ എം.പി അഭിനന്ദിച്ചു. ബി. ഹസിനാർ ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.ജി.സി. ബഷീർ, യു.ഡി.എഫ് നേതാക്കളായ എ. ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, മാമുനി വിജയൻ, എം.അസിനാർ, വൺഫോർ അബ്​ദുൽ റഹ്​മാൻ, റഹ്മത്തുല്ല, റഫീക്ക് കോട്ടപ്പുറം, അഡ്വ.ബിജു, ഇ.കെ.കെ. പടന്നക്കാട് എന്നിവർ സംസാരിച്ചു. എം.എസ്. സാജിദ് സ്വാഗതവും സി.എച്ച്. അബ്​ദുല്ല നന്ദിയും പറഞ്ഞു. NLR_Upavasa Samaram പടന്നക്കാട് ദേശീയപാത ശോച്യാവസ്​ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ നടത്തിയ ഉപവാസ സമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.