ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം

കാസർകോട്: ജില്ലയില്‍ ആതുരസേവനത്തിന് ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റി നടപ്പാക്കുന്ന ഹിമായ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിന് വൈകീട്ട്​ മൂന്നിന്​ കാസർകോട് സിറ്റി ടവർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്തുലക്ഷം രൂപയാണ് ഹിമായ പദ്ധതിയിലൂടെ ആദ്യഘട്ടം നൽകുന്നത്​. ഹൃദയരോഗം, വൃക്കരോഗം, കാൻസർ എന്നിവമൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടിയാണ്​ പദ്ധതി. 100 പേർക്കാണ് സഹായം നൽകുന്നത്. മുസ്​ലിം ലീഗ് കാസർകോട് ജില്ല കമ്മിറ്റി മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ, മണ്ഡലം കമ്മിറ്റികൾ ശിപാർശ ചെയ്ത രോഗികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് അബ്​ദുല്ല ആറങ്ങാടി, ട്രഷറർ ടി.ആർ. ഹനീഫ മേൽപറമ്പ, വൈസ് പ്രസിഡൻറുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, സെക്രട്ടറി അഷ്‌റഫ് പാവൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT