ചെറുവത്തൂർ വി.വി സ‌്മാരക ആശുപത്രി പുതിയ കെട്ടിടം തുറന്നു

ചെറുവത്തൂർ: ചെറുവത്തൂർ വി.വി സ‌്മാരക ഗവ.ആശുപത്രിക്കായി നിർമിച്ച കെട്ടിടം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസ് വഴി ഉദ‌്ഘാടനം ചെയ‌്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ‌്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. സന്തോഷ‌് റിപ്പോർട‌് അവതരിപ്പിച്ചു. കെ. കുഞ്ഞിരാമൻ, പഞ്ചായത്ത‌് പ്രസിഡൻറ്​ മാധവൻ മണിയറ, ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ, വി.വി. സുനിത, വെങ്ങാട്ട‌് കുഞ്ഞിരാമൻ, കെ. സത്യഭാമ, ഡി.എം.ഒ എ.വി. രാംദാസ‌്, ജ്യോതിഷ‌് ജഗന്നാഥൻ, ഒ. ഉണ്ണികൃഷ്ണൻ, മുകേഷ‌് ബാലകൃഷ്ണൻ, ലത്തീഫ‌് നീലഗിരി, പി.വി. ഗോവിന്ദൻ, എം.കെ.സി. അബ‌്ദുൽ റഹിമാൻ, സി. ചന്ദ്രൻ, മനോഹരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡൻറ്​ വി.പി. ജാനകി സ്വാഗതവും ഡി.ജി. രമേഷ‌് നന്ദിയും പറഞ്ഞു. chr vv memerial hospital chr vv memerial hospital2 ചെറുവത്തൂർ വി.വി സ‌്മാരക ഗവ. ആശുപത്രിക്കായി നിർമിച്ച കെട്ടിടം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസ് വഴി ഉദ‌്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.