ലയൺസ് ക്ലബ് ആദരിച്ചു

ഉദുമ: 84 പിന്നിട്ട അധ്യാപകനെ പാലക്കുന്ന് ലയൺസ് ക്ലബ് പ്രവർത്തകർ അധ്യാപകദിനത്തിൽ ആദരിച്ചു. മുതിയക്കാലിലെ ഹരിപ്രസാദ് മാസ്​റ്ററെയാണ് ആദരിച്ചത്. 20ാമത്തെ വയസ്സിൽ അധ്യാപകവൃത്തി ആരംഭിച്ച മാഷിന് ഇപ്പോൾ 84 പൂർത്തിയാകുന്നു. കന്നട അധ്യാപകനായിട്ടായിരുന്നു നിയമനമെങ്കിലും മലയാളം ക്ലാസുകളിലായിരുന്നു വിരമിക്കും വരെ പഠിപ്പിച്ചിരുന്നത്. 1957ൽ തച്ചങ്ങാട് ഗവ. എൽ.പി സ്കൂളിലായിരുന്നു തുടക്കം. 64 മുതൽ 85 വരെ മുദിയക്കൽ ജി.എൽ.പി സ്കൂളിൽ പ്രധാനാധ്യപകനായി. 92ൽ പനയാൽ നെല്ലിയടുക്കം സ്കൂളിൽനിന്ന് വിരമിച്ചു. നാട്ടുകാരുടെയും ശിഷ്യരുടെയും ഇഷ്​ട അധ്യാപകനായ ബി.കെ. ഹരിപ്രസാദ് മാസ്​റ്ററെ തേടി അധ്യാപക ദിനമായ ശനിയാഴ്ച മുദിയാക്കാലിലെ ഭവനത്തിൽ എത്തിയാണ്​ പാലക്കുന്ന് ലയൺസ് ക്ലബ്‌ പ്രവർത്തകർ ആദരിച്ചത്. ലയൺസ് പ്രസിഡൻറ്​ എൻ.ബി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹ്​മാൻ പൊയ്യയിൽ, ജോയൻറ്​ കാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീൻ, ഡിസ്ട്രിക്ട് ചെയർപേഴ്സൻ പി.എം. ഗംഗാധരൻ, കുമാരൻ കുന്നുമ്മൽ, ആർ.കെ. കൃഷ്ണപ്രസാദ്, പി. കുഞ്ഞികൃഷ്ണൻ, സതീഷ് പൂർണിമ, സുരേഷ് കരിപ്പോടി, പി. ശശി എന്നിവർ സംസാരിച്ചു. uduma Hariprasad mashബി.കെ. ഹരിപ്രസാദ് മാസ്​റ്ററെ എൻ.ബി. ജയകൃഷ്ണൻ പൊന്നാട അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.