അൺലോക്കിലും ഓൺലൈൻ വിൽപന സജീവം

ഷമീർ ഹമീദലി ട്രിപ്​ൾ ലോക്ഡൗണിൽ ഓൺലൈൻ വഴികാട്ടിയത് പൊലീസ് കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ മുളപൊട്ടിയ ഓണ്‍ലൈന്‍ വില്‍പന അൺലോക്കിലും സജീവം. ആദ്യമാസങ്ങളിൽ തന്നെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോഡിട്ട ജില്ലയിൽ ഹോം ഡെലിവറി നിർബന്ധമാക്കണമെന്ന് സർക്കാർ വ്യാപാരികളോട് നിർദേശിച്ചിരുന്നു. പിന്നീട് ട്രിപ്​ൾ ലോക്ഡൗൺ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളിൽ പൊലീസ് തന്നെ ഓൺലൈനായി ഓർഡർ എടുത്ത് സാധനങ്ങൾ എത്തിച്ചുനൽകാൻ തുടങ്ങി. ഇതോടെയാണ് ഓൺലൈൻ വ്യാപാരം സജീവമായത്. ഭക്ഷണ വിഭവങ്ങളോ മത്സ്യമടക്കമുള്ള വീട്ടാവശ്യത്തിനുള്ള സാധനങ്ങളോ എന്നുവേണ്ട ആഘോഷവേളകളില്‍ നല്‍കാനുള്ള സമ്മാനങ്ങൾ വരെ ഓര്‍ഡര്‍ നൽകിയാൽ വീട്ടുപടിക്കലെത്തും. ചെയ്തുവരുന്ന ജോലി തുടരാനാവാത്ത സാഹചര്യമുള്ളവരോ വിദേശങ്ങളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങി വന്നവരോ വീട്ടിലിരുന്ന് മടുത്ത സ്ത്രീകളോ തുടക്കമിട്ട നിരവധി സംരഭങ്ങളാണ് ജില്ലയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിൽപനക്കുള്ള സാധനങ്ങളുടെ വിവരം പ്രചരിപ്പിക്കുന്നത്. വാട്‌സ്​ ആപ്​ മെസേജിലൂടെയും ഫോണ്‍കാളിലൂടെയും ഓര്‍ഡറുകള്‍ സ്വീകരിക്കും. ചെറിയ ഡെലിവറി ചാര്‍ജ് ഈടാക്കിയോ നിശ്ചിത ദൂരപരിധി വരെ സൗജന്യമായോ സാധനം വീടുകളിലെത്തിക്കും. സൂപ്പർ മാർക്കറ്റുകളാണെങ്കിൽ അവരുടെ വണ്ടികളിലോ ഓട്ടോറിക്ഷകളിലോ ആണ് സാധനങ്ങൾ അയക്കുക. കോവിഡ് മുൻകരുതൽ എന്ന നിലയിൽ പണം ഓൺലൈനിൽ നൽകി ശീലിച്ചവർ ഇപ്പോൾ സാധനങ്ങളുടെ വിവരങ്ങളും അത്തരത്തിൽ നൽകാൻ പഠിച്ചു. ലിസ്​റ്റ്​ വരുന്നതിനനുസരിച്ച് സാധനങ്ങൾ എടുത്തുവെക്കാമെന്നതിനാൽ ക്യൂവിൽ നിർത്തി സാമൂഹിക അകലം പാലിച്ച് ഉപഭോക്താവിനെ കാത്തിരിത്തേണ്ട മുഷിപ്പ് സംരംഭകർക്കുമില്ല. ഉപഭോക്​താക്കളും ഹാപ്പി. എന്നാൽ, ഉദ്ദേശിച്ച ബ്രാൻഡോ അളവോ കിട്ടാത്ത പരിഭവം മാത്രമാണ് വളരെ കുറച്ചുപേരെങ്കിലും പങ്കുവെച്ചതെന്ന് വ്യാപാരികൾ പറയുന്നു. കേക്കും സമ്മാനങ്ങളുമായി സ്ത്രീകൾ കാസർകോട്: കോവിഡ് കാലത്ത് വീടകങ്ങൾ വ്യാപാര കേന്ദ്രങ്ങളാവുമ്പോൾ സ്ത്രീകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വീടുകളിലിരുന്ന് വരുമാനം കണ്ടെത്തുന്നതി​ൻെറ സന്തോഷമുണ്ടെങ്കിലും മക്കളുടെ ഓൺലൈൻ ക്ലാസുകൾ ചിലരുടേതെങ്കിലും സമയപഹരിക്കുന്നെന്ന പരാതിയുമുണ്ട്. കൗതുകത്തിന് ആരംഭിച്ച കേക്ക്, പുഡിങ് നിർമാണവും കരകൗശല വസ്തുക്കളുമാണ് സ്ത്രീകളുടേതായി വിപണി വാഴുന്നത്. പിറന്നാള്‍, മറ്റു വാർഷികങ്ങൾ എന്നിവക്ക് വേണ്ടി കേക്കുകൾക്കുപുറമെ ചോക്ലേറ്റുകളും ചിത്രങ്ങളും നിറച്ച് പ്രത്യേക സമ്മാനങ്ങളും തയാറാക്കി നൽകുന്നവരുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.