ജില്ല കമ്മിറ്റി രൂപവത്കരിച്ചു

ചെറുവത്തൂർ: കണ്ണൂർ, കാസർകോട്​ ജില്ലകളിലെ അസംഘടിത അധ്യാപക, അനധ്യാപകരുടെ സംഘടന പാരലൽ കോച്ചിങ്​ ആൻഡ്​ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഓഫ് കേരള (പി.സി.എസ്​.ടി.എ) നിലവിൽ വന്നു. ഇരു ജില്ലകളിലെയും കോച്ചിങ്​, ട്യൂഷൻ സ്ഥാപനങ്ങളുടെയും ഇത്തരം സ്ഥാപനങ്ങൾ ആശ്രയിച്ചുകഴിയുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ജില്ല ഭാരവാഹികളായി പി.കെ. വിനോദ് ആയിറ്റി (സെക്ര.), പ്രമോദ് അമ്പലത്തറ (ജോ.സെക്ര.) സിനു കുര്യാക്കോസ് ചുള്ളിക്കര (പ്രസി.), രാമചന്ദ്രൻ തെക്കെക്കാട് (വൈ. പ്രസി.), ഉഷ ഗംഗാധരൻ കാഞ്ഞങ്ങാട് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.