കോവിഡ്: കലക്​ഷൻ ഏജൻറുമാരുടെ സ്വപ്നങ്ങൾക്കും കരിനിഴൽ വീഴ്ത്തി

ചെറുവത്തൂർ: കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയിൽ സ്വപ്നങ്ങൾ ഇരുളടഞ്ഞ് കലക്​ഷൻ ഏജൻറുമാർ. സഹകരണ ബാങ്കുകളിലേക്ക് ദിവസ നിക്ഷേപ സ്കീം പ്രകാരം തുക ശേഖരിക്കുന്നവരാണ് കടുത്ത പ്രതിസന്ധിയിലായത്. പലയിടത്തും ലോക് ഡൗണാകുന്നതും കടകൾ തുറക്കാത്തതുമാണ് ഏജൻറുമാർക്ക് തിരിച്ചടിയായത്. പ്രതിമാസം 10 ലക്ഷം രൂപവരെ ശേഖരിച്ചിരുന്ന ഏജൻറുമാർ കോവിഡിനെ തുടർന്ന് രണ്ടുലക്ഷം തികക്കാൻതന്നെ നന്നായി വിയർക്കുകയാണ്. മൂന്നു ശതമാനമാണ് ഇവരുടെ കമീഷൻ. 30,000 രൂപവരെ പ്രതിമാസം പ്രതിഫലം വാങ്ങിയവർക്ക് ഇപ്പോൾ 5000 രൂപയോളമേ ലഭിക്കുന്നുള്ളൂ. നൂറുകണക്കിന് ഏജൻറുമാരാണ് ഓരോ ജില്ലയിലുമുള്ളത്. chr collection agent aneeshഅനീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.