കാര്യങ്കോട് ഗ്രാമീണാരോഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങുന്നു

നീലേശ്വരം: ദേശീയ ആരോഗ്യ മിഷൻ നീലേശ്വരം നഗരസഭക്ക്​ അനുവദിച്ച പുതിയ ഗ്രാമീണ ആരോഗ്യ കേന്ദ്രം കാര്യങ്കോട് പ്രവർത്തനമാരംഭിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഡോക്ടർമാരുൾപ്പെടെ നഴ്സ്, ഫാർമസിസ്​റ്റ്​ തുടങ്ങിയ ആശുപ്രതി സ്​റ്റാഫ് എന്നിവരോടൊപ്പം ഫാർമസി, ലാബ് സൗകര്യവും ഇവിടെ സ്​ഥിരമായി ലഭ്യമാകും. പ്രവൃത്തി സമയം ഉച്ച ഒരുമണി മുതൽ വൈകീട്ട്​ ആറുവരെയായിരിക്കും. ജോലിക്ക് പോയി തിരിച്ചുവരുന്നവർക്കുള്ള ചികിത്സാസൗകര്യം എന്ന നിലയിലാണ് ഈ വിധത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. ഡോക്ടറുടെ സേവനത്തിനോടൊപ്പം വൈകീട്ടുവരെ ലാബ് ഫാർമസി സൗകര്യവും ലഭ്യമാകും എന്നതാണ് ഈ ആശുപ്രതിയുടെ പ്രത്യേകത. കൂടാതെ ആഴ്ചയിലോരോ ദിവസം ശിശുരോഗ വിദഗ്ധൻ, നേത്രരോഗ വിദഗ്ധൻ, മനഃശാസ്ത്ര വിദഗ്ധൻ തുടങ്ങിയ സ്പെഷലിസ്​റ്റ്​ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാകും. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആശുപ്രതിക്കാവശ്യമായ കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും നഗരസഭ ഒരുക്കും. നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർമാൻ പ്രഫ.കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്​ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.എം. സന്ധ്യ, പി. രാധ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, എ.വി. സുരേന്ദ്രൻ, പി.വി. രാധാകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ, പി. മനോഹരൻ, കെ.വി. സുധാകരൻ, പി. ഭാർഗവി, ടി.പി. ബീന, കെ. തങ്കമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.