ഈസ്​റ്റ്​ എളേരി പഞ്ചായത്തിൽ ആറോളം പേർക്ക് കോവിഡ്; കടുത്ത നിയന്ത്രണം

വെള്ളരിക്കുണ്ട്: ഈസ്​റ്റ്​ എളേരി പഞ്ചായത്തില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഇരുപത്തിയഞ്ചിലെ കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്ത് കേന്ദ്രവും വെള്ളിയാഴ്ച അടച്ചിട്ട് അണുനശീകരണം നടത്തും. കമ്പല്ലൂര്‍ ഒന്ന്, നല്ലോംപുഴ ഒന്ന്, കണ്ണിവയല്‍ നാല് എന്നിങ്ങനെയാണ് പഞ്ചായത്തില്‍ വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. ചിറ്റാരിക്കാല്‍, നല്ലോംപുഴ, കമ്പല്ലൂര്‍, കൊല്ലാട എന്നീ ടൗണുകള്‍ രണ്ട് ദിവസത്തേക്ക് പൂർണമായും അടച്ചിടും. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടവര്‍ക്കായി ശനിയാഴ്ച ആൻറിജന്‍ ടെസ്​റ്റ്​ നടത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തുപോകരുതെന്നും നിർദേശം നല്‍കി. അണുനശീകരണത്തിനുശേഷം മാത്രമേ കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്ത് കേന്ദ്രവും തുറന്നുപ്രവര്‍ത്തിക്കുകയുള്ളു. വ്യാഴാഴ്ച പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകള്‍, പഞ്ചായത്ത് അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT