നവോദയ പ്രവേശനം

കാസർകോട്​: പെരിയ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ ഏഴുവരെ നീട്ടി. www.navodaya.gov.in, www.nvsadmissionclasseleven.in എന്നിവയിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ കേരള സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ നിന്നും 2019-20 അധ്യയന വര്‍ഷത്തില്‍ 10ാംതരം വിജയിച്ചവരും 2002 ജൂണ്‍ ഒന്നിനും 2006 മേയ് 31നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഫോൺ: 0467 2234057. തുളു അക്കാദമി ഉദ്ഘാടനം മാറ്റി കാസർകോട്​: സെപ്റ്റംബര്‍ മൂന്നിന് മഞ്ചേശ്വരത്ത് നടത്താനിരുന്ന കേരള തുളു അക്കാദമിയുടെ ആസ്​ഥാന മന്ദിരം ഉദ്ഘാടനം മാറ്റി വെച്ചതായി കേരള തുളു അക്കാദമി ചെയർമാന്‍ ഉമേഷ് എം. സാലിയന്‍ അറിയിച്ചു. മുന്‍ രാഷ്​ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യവ്യാപകമായി ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാലാണ് മറ്റൊരു ദിവസത്തേക്ക് ഉദ്ഘാടനം മാറ്റിയത്. വിയോഗത്തില്‍ അക്കാദമി എക്‌സിക്യൂട്ടിവ് യോഗം അനുശോചിച്ചു. പള്ളിക്കര റെയിൽവേ മേലപാലം നിർമാണ പ്രവൃത്തി നിലച്ചു നീലേശ്വരം: റെയിൽവേയുടെ സാങ്കേതിക അനുമതി ലഭിക്കാത്തതുമൂലം പള്ളിക്കര റെയില്‍വേ മേലപാലം നിർമാണ പ്രവൃത്തി നിലച്ചു. റെയിൽപാളത്തിന് സമീപം കിഴക്കും പടിഞ്ഞാറുമായി നാലുതൂണുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. ഇതി​ൻെറ മുകളിലൂടെ പാലം സ്​ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ മുടങ്ങിക്കിടക്കുന്നത്. ആകെ എട്ട്​ തൂണുകളുള്ള, ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നാലുതൂണുകൾ ഇതിനോടകം പൂർത്തീകരിച്ചു. എന്നാൽ, റെയിൽവേയുടെ അധീനതയിലുള്ള നാല് തൂണുകൾക്ക് മുകളിൽ പാലം നിർമിക്കാനുള്ള സങ്കേതിക അനുമതി ലഭിച്ചിട്ടില്ല. ഇതാണ് നിർമാണ പ്രവൃത്തികൾ മുടങ്ങാൻ കാരണം. പാലംപണി നിലച്ചതോടെ ജനങ്ങൾക്ക് യാത്രാദുരിതവും പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.