മത്സ്യവിപണി തുറക്കുന്നതിന് നിർദേശം നൽകി -ചെയർപേഴ്​സൻ

കാസർകോട്​: കാസർകോട്​ മത്സ്യവിപണി തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായി ചെയർപേഴ്​സൻ ബീഫാത്തിമ ഇബ്രാഹിം അറിയിച്ചു. അടച്ചുപൂട്ടാനുണ്ടായ ആവേശം തുറക്കുന്നതിന് ജില്ല ഭരണാധികരികളുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തത് ഖേദകരമാണ്​. കോവിഡ് പ്രോട്ടോകോളിന് വിധേയമായി എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടത് ജില്ല ഭരണാധികളാണ്​. മത്സ്യവിപണി അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തതും അവർ തന്നെയാണെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ചെയർപേഴ്​സൻ കൂട്ടിച്ചേർത്തു. മാർക്കറ്റ് അനിശ്ചിതമായി തുറക്കാത്തതുകാരണം നഗരത്തി​ൻെറ പല ഭാഗങ്ങളിലും മത്സ്യവ്യാപാരം തെരുവ് കച്ചവടമായി മാറിയ സ്​ഥിതിക്ക് ഇനിയും അടച്ചിടാൻ പറ്റില്ലെന്നും തെരുവിൽ മത്സ്യവ്യാപാരം നടത്തുന്നത് കർശനമായി നിരോധിക്കുമെന്നും ചെയർപേഴ്​സൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.