കാഞ്ഞങ്ങാട്​ നഗരത്തിൽ ഓ​ട്ടോ സർവിസ്​ രണ്ടിന്​ പുനരാരംഭിക്കും

കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട്ടെയും അജാനൂരിലെയും തൊഴിലാളികളുമായും ട്രേഡ് യൂനിയൻ നേതാക്കളുമായും ഹോസ്ദുർഗ് ഡിവൈ.എസ്​.പി നടത്തിയ ചർച്ചയിൽ സെപ്റ്റംബർ രണ്ടുമുതൽ ഒക്‌ടോബർ രണ്ടുവരെ ഹോസ്ദുർഗ് പൊലീസ് സ്​റ്റേഷൻ പരിധിയിൽ ഒറ്റ അക്ക, ഇരട്ട അക്ക നമ്പർ ഓ​ട്ടോറിക്ഷകൾ ഒന്നിടവിട്ട ദിവസങ്ങളിൽ സർവിസ് നടത്താൻ തീരുമാനമായി. ഓണം പ്രമാണിച്ച് ഓട്ടോറിക്ഷകൾക്ക് ഇളവുകൾ നൽകിയിരുന്നെങ്കിലും കാഞ്ഞങ്ങാട്ടും അജാനൂരിലും കോവിഡ് സമ്പർക്കം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ഓട്ടോറിക്ഷകൾ നിബന്ധനകൾ പാലിച്ച് സർവിസ് നടത്താൻ തീരുമാനിച്ചത്. നിബന്ധനകൾ പാലിക്കാതെ സർവിസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ സി.എച്ച്​. കുഞ്ഞമ്പു (സി.ഐ.ടി.യു), പി.വി. ബാലകൃഷ്ണൻ കിഴക്കുംകര (ഐ.എൻ.ടി.യു.സി), കുഞ്ഞിരാമൻ കാട്ടുകുളങ്ങര (ബി.എം.എസ്), റഷീദ് മുറിയനാവി (എസ്.ടി.യു), എ. മോഹനൻ മഡിയൻ (എ.ഐ.ടി.യു.സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.