ദേശീയ വിദ്യാഭ്യാസ നയം ഒരു രഹസ്യ അജണ്ട -വി.ഡി. സതീശൻ എം.എൽ.എ

കാസർകോട്: 3000 വിദ്യാർഥികൾ പഠിക്കുന്ന സ്വയംഭരണ കോളജുകൾ മാത്രമേ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകാൻ പാടുള്ളൂ എന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാനപ്പെട്ട നിലപാട് രഹസ്യ അജണ്ട ആണെന്ന് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) വെബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സ്വയംഭരണം എന്നുപറഞ്ഞ് അധ്യാപകർക്കെതിരെ നിലപാടെടുത്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നയരേഖയിൽ വിദ്യാർഥികളിൽ നിന്നും ഉന്നതമായ ഫീസ് വാങ്ങി വിദ്യാഭ്യാസ സമ്പ്രദായംതന്നെ മാറ്റിമറിക്കുക എന്ന ഗൂഢലക്ഷ്യം ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അധ്യാപകനാണ് പാഠപുസ്തകം എന്ന ഗാന്ധിയൻ സങ്കൽപത്തെ എം.എൻ. കാരശ്ശേരി അടിവരയിട്ടു സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. കെ. ജോബി തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജീജി, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പ്രഫ. കെ. രവീന്ദ്രനാഥ്, ഡോ. ജി. ജയകൃഷ്ണൻ, ഡോ. ഷാജർ ഖാൻ, ഡോ. ബിജു ലോണ, ഡോ. വി.ജി. പ്രശാന്ത്, പ്രഫ. റോണി കെ. ജോർജ്, ഡോ. ആർ. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.