വിവാഹ ആഘോഷം മാറ്റി​െവച്ചു; രോഗികൾക്ക് ഓണക്കിറ്റ് നൽകി

നീലേശ്വരം: മകളുടെ വിവാഹ ആഘോഷത്തി​ൻെറ പണം മാറ്റിെവച്ച് കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റ് നൽകി കുടുംബം മാതൃകയായി. പേരോൽ വീണാഞ്ജലിയിലെ ഇ. വിജയകുമാറും ഭാര്യ അംബികയും കുടുംബവുമാണ് കോവിഡ്​ കാലത്ത് കാരുണ്യ പ്രവർത്തനം നടത്തിയത്‌. മകൾ അഞ്ജലിയും കുഞ്ഞാലിൻകീഴിലെ കെ.കെ. രാജ്മോഹൻ നമ്പ്യാരുടെ മകൻ ഗിരിധർനാഥും തമ്മിലുള്ള വിവാഹം നിശ്ചയിച്ചപ്പോൾതന്നെ ആലോചിച്ചുറപ്പിച്ചതായിരുന്നു ആരെയെങ്കിലും സഹായിക്കണമെന്നത്. നീലേശ്വരം കരുണ പാലിയേറ്റിവ് കെയറിലെ നിർധനരായ രോഗികൾക്കാണ് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഓണക്കിറ്റ് വീട്ടിലെത്തിച്ചുനൽകിയത്. പാലിയേറ്റിവ് പ്രവർത്തകരായ അശോകൻ, ഷംസുദ്ദീൻ, കെ.വി. സുനിൽരാജ് എന്നിവരും സംബന്ധിച്ചു. nlr vijayakumar onnakit പേരോലിലെ വിജയകുമാറും കുടുംബവും കിടപ്പിലായ രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.