മഞ്ചേശ്വരം താലൂക്ക്​ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണം -എം.സി. ഖമറുദ്ദീൻ

കാസർകോട്​: മംഗൽപാടിയിൽ സ്​ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കിഫ്ബിയിൽ നിന്ന് ഫണ്ടനുവദിക്കണമെന്നുമാവശ്യപ്പട്ട് എം.സി. ഖമറുദ്ദീൻ എം.എൽ.എൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും നിവേദനം നൽകി. താലൂക്ക് ആശുപത്രി എന്ന പേരിൽ സാധാരണ പി.എച്ച്‌.സി നിലവാരത്തിലാണ് ആശുപത്രിയുടെ പ്രവർത്തനമെന്നും ആവശ്യമായ ഡോക്ടർമാരോ കെട്ടിടങ്ങളോ അവിടെയില്ലെന്ന കാര്യങ്ങളും കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ചതുമൂലം ആവശ്യമായ ചികിത്സ കിട്ടാതെ മഞ്ചേശ്വരം താലൂക്കിൽനിന്ന് മാത്രം 20ഓളം ആൾക്കാർ മരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ പറഞ്ഞു. വെബിനാർ നടത്തും കാസർകോട്​: നാളികേര ദിനത്തോടനുബന്ധിച്ച് നാളികേര വികസന ബോർഡ് അഖിലേന്ത്യ തലത്തിൽ കൃഷിക്കാർ ഉൾപ്പെടെയുള്ള ഗുണഭോക്​താക്കളെ പങ്കെടുപ്പിച്ച്​​ സെപ്റ്റംബർ രണ്ടിന് ഉച്ച​ ഒരു മണി മുതൽ വെബിനാർ നടത്തും. കേന്ദ്ര കൃഷി കർഷക ക്ഷേമമന്ത്രി നരേന്ദ്ര സിങ് തോമർ വിഡിയോ കോൺഫറൻസിലൂടെ വെബിനാറിൻെറ ഉദ്ഘാടനം നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്​ രാജ്യത്ത് വിവിധ കേന്ദ്രങ്ങളിൽ 500 കർഷകരെ കൂടാതെ കയറ്റുമതി വ്യാപാരികൾ, വിവിധ സംസ്​ഥാനങ്ങളിലെയും കേന്ദ്രത്തിലെയും നയരൂപവത്​കരണ വിദഗ്ധർ, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.