യുവാക്കൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

തൃക്കരിപ്പൂർ: യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. തൃക്കരിപ്പൂർ വെള്ളാപ്പ് പള്ളത്തിലാണ് സംഭവം. കുത്തേറ്റ ബസ് ജീവനക്കാരൻ ബൈജു എന്ന നെൽസനെ (38) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൈക്കീലിലെ ഷഫീഖ് ആണ് കുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ കഴിഞ്ഞ ദിവസവും മദ്യലഹരിയിൽ ഏറ്റുമുട്ടിയതായി പറയുന്നു. ചന്തേര ​െപാലീസ് അന്വേഷണം തുടങ്ങി. TKP_Baiju Nelson കുത്തേറ്റ ബൈജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.