ജാൽസൂർ റോഡ് തുറന്നു

മുള്ളേരിയ: കേരള ഹൈകോടതി ഇടക്കാല ഉത്തരവി​ൻെറ അടിസ്​ഥാനത്തിൽ ജാൽസൂർ റോഡ് പൊലീസ്​ തുറന്നുകൊടുത്തു. മുള്ളേരിയ ജാൽസൂർ റോഡിലെ കോട്ട്യാടിയിൽ മരകഷണങ്ങളും കയറും കൊണ്ട് അടച്ച റോഡ് വ്യാഴാഴ്ച രാവിലെ 10 മണിക്കുമുമ്പേ തുറക്കാൻ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. കാറഡുക്ക, ദേലംപാടി, ബെള്ളൂർ ഗ്രാമപഞ്ചായത്തുകളിലെ യാത്രക്കാരെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകി. മറ്റുള്ളവർക്ക്​ സർക്കാറി​ൻെറ ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്ത് അന്തർ സംസ്​ഥാന യാത്ര ചെയ്യാം. റോഡ്​ തുറക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ.കെ. ശ്രീകാന്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. jalsoor road ജാൽസൂർ റോഡ്​ തുറക്കണമെന്നാവശ്യപ്പെട്ട്​ നടന്ന ബി.ജെ.പി പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.