വധൂവരന്മാർ അതിർത്തിക്കപ്പുറത്തും ഇപ്പുറത്തും: കോവിഡിൽ നീണ്ട്​ 'കേരള-കർണാടക' വിവാഹങ്ങൾ

കാസർകോട്​: കേരളത്തിൽനിന്നും കർണാടകയിലേക്കും തിരിച്ചും പല ആവശ്യങ്ങൾക്കുമായി ഒരു പരിശോധനയുമില്ലാതെ പലരും പല വഴികളിൽ പോകുന്നുണ്ടാകും. എന്നാൽ, മംഗളകർമങ്ങൾക്കായി ആ 'വഴികൾ' പറ്റില്ല. അതിനു നിയമാനുസൃതമായ വഴികൾ തന്നെ അതിർത്തിയിൽ തുറക്കണം. ഇങ്ങനെ തുറക്കുന്ന വഴി കാത്ത്​ ​നീളുകയാണ്​ പുത്തൂരിലെ സുസ്​മിതയുടെയും ബദിയടുക്കയിലെ ഹർഷയുടെയും കല്യാണം. ജില്ല കോവിഡ്​ സെല്ലി​ൻെറ മാറിമാറിയുള്ള തീരുമാനങ്ങൾ ഇത്തരം ചടങ്ങുകൾക്ക്​ എങ്ങനെ വിലങ്ങാകുന്നുവെന്ന്​ നീളുന്ന ഇൗ വിവാഹം വെളിപ്പെടുത്തുന്നു. ബദിയടുക്ക ഗ്രാമപഞ്ചായത്ത്​ ഒന്നാം വാർഡിലെ ഗോപാലകൃഷ്​ണ ഭട്ടി​ൻെറ മകൻ ഹർഷ ഗണേഷി​ൻെറ, കർണാടക പുത്തൂരിലെ സുസ്​മിതയുമായി നിശ്ചയിച്ച വിവാഹം അതിർത്തിയാത്രകൾ സംബന്ധിച്ച മാറുന്ന കോവിഡ്​ ​ചട്ടങ്ങളിൽ നീണ്ടുനീണ്ടുപോകുകയാണ്​. കോവിഡ്​ പിടിമുറുക്കുന്നതിനുമുമ്പ് ഏപ്രിൽ നാലിനാണ്​ ഇവരുടെ വിവാഹം തീരുമാനിച്ചത്​. കോവിഡ്​ പ്രതിരോധത്തിന്​ അതിർത്തി അടച്ചതോടെ വിവാഹ തീയതി മാറ്റി. പിന്നീട്​ തുറക്കൽ ഘട്ടങ്ങൾ ആരംഭിച്ചെങ്കിലും നിയന്ത്രണങ്ങൾ കല്യാണത്തിന്​ വിലങ്ങുതടിയായി​. അതിർത്തി കടന്നാലുള്ള ക്വാറൻറീൻ, ആൻറിജൻ പരിശോധന എന്നിവ കാരണം മംഗളകർമം നീളുകയാണ്​. 'രഹസ്യവഴികളിലൂടെ പുത്തൂരിലെ കല്യാണസ്​ഥലത്തേക്ക്​ പോകാൻ കഴിയാഞ്ഞിട്ടല്ല. എത്രയോപേർ കടന്നുവരുന്നണ്ട്​. ഇത്​ മംഗളകർമമാണ്​. അതുകൊണ്ട്​ തട്ടിപ്പ്​ നടത്താൻ പറ്റില്ല. ​ആചാരപ്രകാരം പോകേണ്ടവർക്ക്​​ പോകണം. ഒരു ദിവസം രാവിലെ പോയി വൈകീട്ട്​ വരാനുള്ള അനുമതി മതിയായിരുന്നു -വര​ൻ ഹർഷയുടെ സഹോദരി വർഷ മാധ്യമത്തോട്​ പറഞ്ഞു. ജില്ല കോവിഡ്​ കോർ കമ്മിറ്റിയുടെ ഉത്തരവുകൾ അതിർത്തി കടക്കാനുദ്ദേശിക്കുന്നവർ തെറ്റിദ്ധരിക്കാനിടയാകുന്നുവെന്നും​ പരാതിയുണ്ട്​. കേരളത്തിൽ ജോലിചെയ്യുകയും മംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന ഡോക്​ടർമാർ ഉൾ െപ്പടെയുള്ളവർ ഇപ്പോൾ കേരളത്തിൽ താമസിക്കുകയാണ്​. ജില്ലയിൽ ഇല്ലാത്ത സ്​പെഷലിസ്​റ്റ്​ ഡോക്​ടർമാർ സന്ദർശനം നിർത്തിവച്ചിരിക്കുന്നതും അതിർത്തി സംബന്ധിച്ച കോവിഡ്​ മാനദണ്ഡങ്ങൾ കാരണമാണെന്ന്​ പറയുന്നു. രവീന്ദ്രൻ രാവണേശ്വരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.