ലിക്വർ ക്വിറ്റ് കേരള പ്രചാരണത്തിന്​ തുടക്കം

കാഞ്ഞങ്ങാട്​: വരും തലമുറയെ നാശത്തിലേക്ക് നയിക്കുന്ന മദ്യ വിപത്തിനെതിരെ ജനകീയ പോരാട്ടം നടത്തണമെന്നും മദ്യക്കച്ചവടത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലിക്വർ ക്വിറ്റ് കേരള കാമ്പയി​ൻെറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മദ്യം കേരളം വിടുക എന്ന മുദ്രാവാക്യവുമായി പത്ത് ലക്ഷം ഓൺലൈൻ ഒപ്പുകൾ ശേഖരിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രിക്ക് മഹാനിവേദനം സമർപ്പിക്കുകയാണ് കാമ്പയി​ൻെറ ലക്ഷ്യം. യോഗത്തിൽ ജില്ല ജനറൽ കോഓഡിനേറ്റർ ഫാ.തോംസൺ കെറ്റിയാത്ത് അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ റീജനൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട്, അഡ്വ.ടി.കെ. സുധാകരൻ, മുൻ കൗൺസിലർ പി.വി. ശ്യാമള, ഡോ.ടി.എം. സുരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. വൈസ്‌ ചെയർമാൻ സഖറിയാസ് മാങ്ങോട് സ്വാഗതവും ജനറൽ കൺവീനർ തോമസ് രാജപുരം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.